Thursday, 28 May 2009

കേരളത്തെ ഓർക്കാതെ പറ്റില്ലാലോ !!

കാലവര്‍ഷം ,ഓണം. വിഷു ...ജീവിതത്തില്‍ എത്ര തിരക്കിട്ട വീധിയിലെതിയാലും ഈ മലയാള ഉത്സവങ്ങളുടെ ചൂരും ചൊരുക്കും ഒരു മലയാളിക്ക് മറക്കാനാവുമോ ?? ചിലപ്പോള്‍ സംസ്ക്കരതൂടുള്ള അവന്റെ അഭിനിവേശം ആവാം , അല്ലെങ്ങില്‍ കൈവിട്ടു പോകുന്നു എന്ന് തോന്നിയ ഒരു വലിയ സംസ്കാരത്തിന്റെ മുറുകെ പിടിക്കലാവാം ! എന്തൊക്കെ അയാളും എന്നെ സംബന്ധിച്ചിടത്തോളം അതൊരു മുറുകെ പിടിക്കല്‍ തന്നെ ആണ്, പെറ്റമ്മയെ മറന്നു പോട്ടമ്മയോട് ജീവിതം കൊതിക്കുന്ന മക്കളുടെ കാലം (അതായതു മലയാളി എങ്ങിലും മലയാളത്തില്‍ നിരക്ഷരന്‍ ), എന്‍റെ സംസ്കരമാകുന്ന തീരം കാലത്തിന്റെ കുത്തൊഴുക്കിലും തിരയിലും പെട്ട് എനിക്ക് അന്യമാകുന്നു എന്നൊരു തോന്നല്‍ ഉണ്ടാവാന്‍ തുടങ്ങിയിരിക്കുന്നു ..പഴമക്കാര്‍ പറയുന്ന പോലെ " കാലത്തിനൊത്ത് കോലം മാറാം " അങ്ങനെ കോലം മാറിയ ഒരു ആളാണ്‌ ഈ ഞാന്‍ , എങ്ങിലും , ജന്മനാട് വിട്ട ല്‍അന്ന് ഞാന്‍ ആദ്യമായി ആത്മാവില്‍ അതിന്റെ ദുഖോം അനുഭവിച്ചു , നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയില്‍ നിന്ന് മാറ്റപ്പെടുന്ന ഒരു കുഞ്ഞിന്‍റെ വേദനയോടെ ഞാന്‍ എന്‍റെ നാടിനെ , പ്രീയപ്പെട്ടവരെ , എന്തിനേര ആത്മാവിന്‍റെ താളമായിരുന്ന കൂട്ടുകാരെ എല്ലാം , എല്ലാം മനസിന്റെ ഒരു വിങ്ങലായി അതെപ്പോളും കൂടെ ഉണ്ടാകും ..കൂട്ടത്തില്‍ ഓര്‍മകള്‍ക്ക് മധുരം പകരാന്‍ രവീന്ദ്രന്‍ മാഷിന്‍റെ ഭാവന സംപുഷ്ട്ടമായ മലയാള തനിമയില്‍ കുതിര്‍ന്ന ഗാനങ്ങളും കൂടെ ആകുമ്പോ .........ഹ്മം..എന്തോ ഒരു വിങ്ങല്‍ !!!


മഴക്കാലം !!! ആ ഒരു ഓര്‍മകള്‍ക്ക് പ്രത്യേക സൌരഭ്യമയിരുന്നു എക്കാലവും ... കോട്ടയംകാരനെ സംബന്ധിച്ച് അവനു റബ്ബര്‍ മരങ്ങള്ള്‍ക്കിടയില്‍ കൂടെ കുതിര്‍നിരങ്ങുന്ന മഴയാണ് പരിചയം , എങ്ങിലും തിമര്‍ത്തു പെയ്യുന്ന മഴയില്‍ വീതി നന്നേ കുറഞ്ഞ വരമ്പുകളില്‍ കൂടെ കൂണ് പറിക്കാന്‍ പോകുന്നത് ഇപ്പോളും ഓര്‍മകളില്‍ തലം കെട്ടി നില്‍ക്കുന്നു , കര്‍ക്കിടവം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുമ്പോള്‍ ആരുമറിയാത്ത പോക്കിരി പയ്യന്മാരുടെ കൂടെ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നതും , തിരിച്ചു വരുമ്പോ കിട്ടുന്ന തല്ലും ഇന്നും ഇന്നലെകള്‍ പോലെ മനസ്സില്‍ ...(ഊത്ത മീന്‍ പിടിക്കല്‍ ) .., എനിക്ക് തോന്നുന്നു ഈതെങ്ങിലും ഒരു ചൂണ്ടകോല്‍ ഇന്ന് പഴയ വീടിന്‍റെ കോലായില് ആര്‍ക്കോ വേണ്ടി കാത്തിരിപ്പുണ്ടാവനം ഇപ്പോളും ..എന്തോ , എനിക്ക് മഴക്കാലം എന്നും കുളിര്‍മയുടെ അനുഭവം ആയിരുന്നു ..പുതിയ കുട ,പുതിയ ബാഗ് , പുത്തന് മനം വിട്ടു മാറാത്ത പാഠ പുസ്ടകങ്ങള് , ..എന്തോരു ഉഷാരായിരുന്നു ജൂണ് മാസം സ്കൂള് തുടങ്ങുമ്പോ പഠിക്കാന് ..അതൊക്കെ ആദ്യത്തെ ചൂട് മാത്രം ..ജൂലൈ ആകുമ്പോ അതെല്ലാം കഴിയും എങ്ങിലും ജൂണ് ..അതൂരു ഗൃഹാതുരത്വം അനുഭവിക്കുന്ന മാസം തന്നെ..

പിന്നെ പ്രണയം ..അതൊക്കെ അക്കാലത്തു അന്യമായിരുന്നു ..എന്തോ ..സൌഹൃദങ്ങള് ആയിരുന്നു എന്റെ ആത്മാവ് ..പ്രണയത്തേക്കാള് ഉപരിയായി തകര്ക്കാനാവാത്ത കെട്ടുരപ്പുമായി ആ കാലഖട്ടങ്ങളില് ഞാന് പങ്കുവെച്ച എന്റെ സൗഹൃദം ..എന്റെ കൂട്ടുകാര് .. എന്റെ മഴക്കാലം എന്നും അവരോടൊപ്പം ആയിരുന്നു ...തെമ്മാടി കൂട്ടം ..പിന്നെ എന്നെ ഞാന് ആക്കിയ കലാലയ ദിനങ്ങള് .....പുരുഷന്മാരുടെ എക്കാലത്തേയും കേരളത്തിലെ ശക്തിയായിരുന്ന കലാലയം ..എസ് ബി ....5.വര്ഷങ്ങള് ....

എങ്കിലും , ആ മഴക്കാലവും ,ഓണവും ,വിഷുവും ,പൂരങ്ങളും എല്ലാം അതിന്റെ യാഥാര്ത്യ ബോധത്തോടെ അല്ലെങ്ങിലും ഓരു പരിധിവരെ യാഥാര്ത്ഥ്യത്തോട് താതാത്മ്യം പ്രപിക്കതക്ക വിധത്തില് ഞാനും ആസ്വധിക്കാറുണ്ട് .. ജനുവരി മാസങ്ങളിലെ നനുത്ത പ്രഭാതങ്ങളില് ജാലകപ്പടിയിലൂടെ ആവി പറക്കുന്ന ചായയുമായി ആ വിക്ടോരിയന് മാതൃകയിലുള്ള എന്റെ വീടിന്റെ പുറത്തേക്കു ഇമ വെട്ടാതെ നോക്കി നില്ക്കുമ്പോള് , കര്ക്കിടകത്തില് തിമിര്ത്തു പെയ്യുന്ന മഴക്കാലത്ത് പുസ്തകതിലേക്ക് നോക്കാതെ മഴയുടെ സൌന്ദര്യം ആസ്വദിക്കുന്ന ആ പഴയാ ഞാന് തന്നെ ആയിത്തീരുന്നു , അതെ വികാരം , ഇങ്ങനെ എത്രനാള് ??? ആവോ ........

പറയാതെ വയ്യ !

സഭയോട് പറയാന്‍ കടപ്പെട്ടിരിക്കുന്നത് !!!

സാഹചര്യം ... അഭയ കേസ്

കുറ്റവാളികളെ സംരക്ഷിക്കാന്‍ സഭ കാലങ്ങളായി നടത്തുന്ന നാടകം ഒന്നു അവസാനിപ്പിക്കണം എന്നോരു അപേക്ഷ ഉണ്ട് ."പരിശുദ്ധ കത്തോലിക്കസഭക്കുണ്ടായ ഈ മൂല്യച്യുതി " ക്രിസ്തീയ മൂല്യങ്ങളില്‍ ജീവിക്കാന്‍ പഠിപ്പിച്ച സഭക്കിപ്പോള്‍ എന്താ ഇങ്ങനെ ഒക്കേ? .. പാപികളെ സ്നേഹിക്കണം പാപങ്ങള്‍ ആര് ചെയ്താലും മാപ്പുകൊടുക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു ; സഭക്ക് കുറ്റം സമ്മതിച്ചു ഒരുപക്ഷെ അവര്‍ക്ക് മാപ്പു കൊടുക്കാം എന്നാല്‍ എന്തുകൊണ്ട് തെറ്റ് സമ്മതിക്കാന്‍ ഇത്ര വിമ്മിഷ്ട്ടം ?


സഭയെ മറന്നു മനുഷ്യനായി ചിന്തിച്ചു കൂടെ ? . .തെറ്റ് കുറ്റങ്ങള്‍ ആര് ചെയ്താലും അത് ചെയ്തു എന്ന് സമ്മതിക്കാന്‍ നിങ്ങളില്‍ പലരും വിസംമാതിക്കുന്നതെന്തു കൊണ്ടാ?.. സമുദായത്തെ രക്ഷിക്കാന്‍ പലതും കണ്ടില്ല എന്ന് നടിക്കണോ ? യേശു അതാണോ പറഞ്ഞിരിക്കുന്നത് ? പിന്നെ പൌരോഹിത്യത്തെ അപമാനിക്കാനല്ല ഞാന്‍ ഇവിടെ ശ്രമിക്കുന്നത് ,അതിന്റെ നഷ്ട്ടമയികൊണ്ടിരിക്കുന്ന മഹാത്മ്യം ഉയര്തുവാനയിട്ടന് . അങ്ങനെ തോന്നിയാല്‍ നിര്‍ഭാഗ്യകരം എന്നെ പറയാന്‍ ഉള്ളു .. ക്നാനായ സമുധയത്തിന്റെ കൂറ് എത്രത്തോളം സഭയോട് ഉള്ളത് വളരെ സ്പഷ്ട്ടമായി ഒരു വിദേശ മലയാളിക്ക് ആരെക്കാളും മനസിലാകും എന്നതില്‍ തര്‍ക്കമില്ല. ഒരു മരത്തിലെ ശാഖകള്‍ ആണ് നമള്‍ എല്ലാം എണ്ണ വര്‍ഗബോധമില്ലാത്ത ഒരു കൂട്ടം കത്തോലിക്കരെ അവരില്‍ മാത്രേ കാണുവാന്‍ എനിക്ക് സാധിച്ചിട്ടുള്ളൂ . ഇത്രയും വികലമായ ചിന്താരീതികളും മനംമടുപ്പിക്കുന്ന അക്രൈസ്ടവ ജീവിത രീതി സ്വീകരിച്ചിട്ടുള്ള ഒരു കൂട്ടം സഭ വിശ്വാസികളെ കൂടെ കൊണ്ടുനടക്കുന്നതില്‍ വലിയ മെച്ചമൊന്നും മാത്രുസഭക്കില്ല മറിച്ച് പേര് ദോഷം മാത്രേ ഉള്ളു എന്ന് മനസിലാക്കാന്‍ ആര്‍ക്കാ കഴിയാത്തത് ?..അതിന് ഇങ്ങനെ ഒരു കേസ് വേണമെന്നു തന്നെ ഇല്ല..സഭയില്‍ അതിന്റെ നായകന്മാര്‍ക്ക് പറ്റിയിട്ടുള്ള തെറ്റുകുറ്റങ്ങള്‍ തിരുത്തി വിശ്വാസികളെ നേര്‍വഴിക്കു നടത്തുവാന്‍ ഇനി എങ്ങിലും സഭക്ക് സാധിച്ചാല്‍ !!!.

.സഭക്കെതിരെ പറയുന്നവന്‍ സഭ നിഷേധി എന്ന് വരെ ചിലര്‍ പറഞ്ഞിരിക്കുന്നത് കണ്ടു !! അത് സഭയെ രക്ഷിക്കാന്‍ വേണ്ടി ആണോ നീതി നടപ്പാകണം എന്ന് ആത്മാര്‍ത്ഥത ഉള്ളതോണ്ടാണോ ? എങ്ങനാ ?..എനിക്കൊന്നും മനസിലാവണില്ല !
പിന്നെ ഇതൊരു തര്‍ക്കത്തിന് ഉള്ള വേദി ആയി ആരും കാണരുത് . ഇതൊരു കൊലപതം ആണെന്നും അതിലെ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ആര്‍ക്കാണ് തര്ക്കം ? ആര്‍ക്കാണ് സഭയുടെ വിശ്വാസങ്ങളില്‍ ഇത്ര വിശ്വാസം ? പ്രതികള്‍ ആരാണെന്നു അറിങ്ങിട്ടും ഒരു അക്ഷരം ഉരുവിടാതെ16 വര്‍ഷം സഹിച്ച ജനങ്ങളൂടുള്ള സഹാനുഭൂതിയോ ?.. എല്ലാവരും കുറ്റവാളികള്‍ ആണെന്നോ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അപഹാസ്യങ്ങള്‍ ആണെന്നോ ഒന്നും അല്ല ഇവിടെ പറയുന്നതു . ആരൊക്കെ എന്തൊക്കെ എതിര്‍ത്താലും ഇതു നമ്മുക്ക് ഒരു പിന്തിരിങ്ങു ചിന്തിക്കേണ്ട അവസരം ആണ് . നിങ്ങള്‍ പലര്ക്കും അറിയാം . ജനങ്ങളുടെ നന്മ ആണ് സഭ എന്നും ആഗ്രഹിക്കുന്നത് എങ്കില്‍ മുന്‍കാലങ്ങളിലെ സഭാപ്രവര്തനങ്ങളികെക്ക് നമ്മുക്ക് തിരികെ പോകേണ്ടിയിരിക്കന്നു ..വിശ്വാസികളിലേക്ക് സഭ ഇറങ്ങി ചെല്ലേണ്ടിയിരിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടത് സഭ അതിന്റെ പരിശുധിയൂടുകൂടെ പ്രവര്‍ത്തിക്കുക എന്നതാണ് . കാലാകാലങ്ങളില്‍ വരുന്ന സഭനെത്രുതത്തിനു തോന്നുന്ന ആശയങ്ങളും നിയമങ്ങളും ഇട്ടു മെരുക്കി എടുക്കനുല്ലതല്ല പരിശുദ്ധ കത്തോലിക്കാസഭ . വിശ്വാസികള്‍ അതിനെതിരെ തിരിഞ്ഞ പല പല സംഭവങ്ങള്‍ സഭയുടെ ഈടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . പോപ്പുമാര്‍ തൊട്ടു വൈദികര്‍ വരെ . രാജധികാരവും പണവും ഒരുകാലത്ത് സഭയുടെ മൂല്യങ്ങളെ വേട്ടയാടിയ ദിനങ്ങള്‍ ഉണ്ടായിരുന്നു . ചിലര്‍ അവസാനനിമിഷം വരെ സഭയുടെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കുന്നതും ശ്രദ്ധയില്‍ പെട്ടു." ഒരു വാക്ക് " മനസക്ഷികൊണ്ട് തന്നെ അല്ലെ ഈ സംസാരിക്കുന്നത്" .

ബ്രഹ്മചര്യം വൈദികവൃതിതി ,സന്യാസം ഈ മൂന്ന് മേഗലകളില്‍ ആയിരിക്കുന്നവര്‍ ഒരു കാര്യം മനസിലാകിയാല്‍ നന്ന്,ഒരു സാധാരണ വ്യക്തിക്ക് അപ്രാപ്യമായ മൂന്ന് മേഘലകള്‍ ആണ് ഇതു എന്തുകൊണ്ടെന്നാല്‍ ഒരു പാടു സഹനശക്തിയും ഈ ലോകഭോഗങ്ങളെ വെടിയുന്നവരുമാണ് ഇപ്പറഞ്ഞ മഹത്തായ മൂന്നു മേഘലകളില്‍ വിരാചിക്കുന്നവര്‍...ഇതിന്റെ ഒക്കെ അര്ത്ഥം എന്താണെന്നു ഇക്കാലത്ത് എത്ര പേര്‍ക്ക് മനസിലാകും . സഹനം എന്നൊക്കെ പലരും കേട്ടിട്ടുണ്ട് എന്നല്ലാതെ സുഖങ്ങളിലും ആഘോഷങ്ങളിലും നമ്മള്‍ മുങ്ങി കിടക്കുന്ന കാലം .അതിന് ആര് ഇവിടെ എതിര്‍ക്കാന്‍ എന്തൊക്കെ ഊഹാപോഹങ്ങള്‍ നിരത്തിയാലും വിശ്വാസികള്‍ മനസിലാക്കിയിട്ടുണ്ട് പലതും !! കാലം പലതും മാറ്റി മറിച്ചു..ദേവാലയം ..പുരോഹിതന്‍ ഇതിനൂടൊക്കെ ഉള്ള തീഷ്ണമായ ഒരു അഭിനിവേശം കാലാകാലങ്ങളില്‍ വിശ്വാസികളില്‍ കുറഞ്ഞു കുറഞ്ഞു വരുന്നു ..എന്താ സഭ ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുവാണോ ?..വിമോച്ചനപ്രസ്ടനതിനു ജനലക്ഷങ്ങള്‍ സഭയുടെ കൂടെ നിന്ന ഒരു കാലം ഉണ്ടായിരുന്നു !!
"ഞങ്ങള്‍ക്കുവേണ്ടി ""ഞങ്ങളുടെ " എന്നൊക്കെ ഒരു വികാരം വിശ്വാസികള്‍ക്ക് ഉണ്ടായിരുന്നു....ഇപ്പോള്‍ ??? .ഇതെല്ലം പൂര്‍വികരില്‍ നിന്നു കേട്ടറിഞ്ഞ അറിവുകള്‍ മാത്രം ആണെങ്ങിലും ഒരു കാര്യം തീര്‍ച്ച "!! അന്ന് വിശ്വാസത്തിന് കുറച്ചുകൂടെ കാതല്‍ ഉണ്ടായിരുന്നു . ഒത്തിരി വിഷമോം ഉണ്ട് >> എന്ത് ചെയ്യാം ..ശിമയൂനെ നിന്നില്‍ ഞാന്‍ എന്റെ സഭ വളര്‍ത്തും ..പാറ പോലെ അതിനെ ഞാന്‍ ഊട്ടി ഉറപ്പിക്കും എന്ന യേശുവിന്റെ വാക്കുകളില്‍ ഉള്ള പ്രതീക്ഷ ഉള്ളതുകൊണ്ട് ആ ശിമയോനാല്‍ അടിത്തറയിട്ട (പോപ്പ് പത്രോസ് ) പരിശുദ്ധ കത്തോലിക്കാസഭ കോട്ടം തട്ടാതെ നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

ലേഖകന്‍ ...ഒരു സഭാവിശ്വാസി എന്നതിലുപരി ഒരു ക്രിസ്ത്യാനി ....