കാലവര്‍ഷം ,ഓണം. വിഷു ...ജീവിതത്തില്‍ എത്ര തിരക്കിട്ട വീധിയിലെതിയാലും ഈ മലയാള ഉത്സവങ്ങളുടെ ചൂരും ചൊരുക്കും ഒരു മലയാളിക്ക് മറക്കാനാവുമോ ?? ചിലപ്പോള്‍ സംസ്ക്കരതൂടുള്ള അവന്റെ അഭിനിവേശം ആവാം , അല്ലെങ്ങില്‍ കൈവിട്ടു പോകുന്നു എന്ന് തോന്നിയ ഒരു വലിയ സംസ്കാരത്തിന്റെ മുറുകെ പിടിക്കലാവാം ! എന്തൊക്കെ അയാളും എന്നെ സംബന്ധിച്ചിടത്തോളം അതൊരു മുറുകെ പിടിക്കല്‍ തന്നെ ആണ്, പെറ്റമ്മയെ മറന്നു പോട്ടമ്മയോട് ജീവിതം കൊതിക്കുന്ന മക്കളുടെ കാലം (അതായതു മലയാളി എങ്ങിലും മലയാളത്തില്‍ നിരക്ഷരന്‍ ), എന്‍റെ സംസ്കരമാകുന്ന തീരം കാലത്തിന്റെ കുത്തൊഴുക്കിലും തിരയിലും പെട്ട് എനിക്ക് അന്യമാകുന്നു എന്നൊരു തോന്നല്‍ ഉണ്ടാവാന്‍ തുടങ്ങിയിരിക്കുന്നു ..പഴമക്കാര്‍ പറയുന്ന പോലെ " കാലത്തിനൊത്ത് കോലം മാറാം " അങ്ങനെ കോലം മാറിയ ഒരു ആളാണ് ഈ ഞാന്‍ , എങ്ങിലും , ജന്മനാട് വിട്ട ല്‍അന്ന് ഞാന്‍ ആദ്യമായി ആത്മാവില്‍ അതിന്റെ ദുഖോം അനുഭവിച്ചു , നന്നേ ചെറുപ്പത്തില്‍ തന്നെ അമ്മയില്‍ നിന്ന് മാറ്റപ്പെടുന്ന ഒരു കുഞ്ഞിന്‍റെ വേദനയോടെ ഞാന്‍ എന്‍റെ നാടിനെ , പ്രീയപ്പെട്ടവരെ , എന്തിനേര ആത്മാവിന്‍റെ താളമായിരുന്ന കൂട്ടുകാരെ എല്ലാം , എല്ലാം മനസിന്റെ ഒരു വിങ്ങലായി അതെപ്പോളും കൂടെ ഉണ്ടാകും ..കൂട്ടത്തില്‍ ഓര്‍മകള്‍ക്ക് മധുരം പകരാന്‍ രവീന്ദ്രന്‍ മാഷിന്‍റെ ഭാവന സംപുഷ്ട്ടമായ മലയാള തനിമയില്‍ കുതിര്‍ന്ന ഗാനങ്ങളും കൂടെ ആകുമ്പോ .........ഹ്മം..എന്തോ ഒരു വിങ്ങല്‍ !!!
മഴക്കാലം !!! ആ ഒരു ഓര്‍മകള്‍ക്ക് പ്രത്യേക സൌരഭ്യമയിരുന്നു എക്കാലവും ... കോട്ടയംകാരനെ സംബന്ധിച്ച് അവനു റബ്ബര്‍ മരങ്ങള്ള്‍ക്കിടയില്‍ കൂടെ കുതിര്‍നിരങ്ങുന്ന മഴയാണ് പരിചയം , എങ്ങിലും തിമര്‍ത്തു പെയ്യുന്ന മഴയില്‍ വീതി നന്നേ കുറഞ്ഞ വരമ്പുകളില്‍ കൂടെ കൂണ് പറിക്കാന്‍ പോകുന്നത് ഇപ്പോളും ഓര്‍മകളില്‍ തലം കെട്ടി നില്‍ക്കുന്നു , കര്‍ക്കിടവം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുമ്പോള്‍ ആരുമറിയാത്ത പോക്കിരി പയ്യന്മാരുടെ കൂടെ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നതും , തിരിച്ചു വരുമ്പോ കിട്ടുന്ന തല്ലും ഇന്നും ഇന്നലെകള്‍ പോലെ മനസ്സില്‍ ...(ഊത്ത മീന്‍ പിടിക്കല്‍ ) .., എനിക്ക് തോന്നുന്നു ഈതെങ്ങിലും ഒരു ചൂണ്ടകോല്‍ ഇന്ന് പഴയ വീടിന്‍റെ കോലായില് ആര്‍ക്കോ വേണ്ടി കാത്തിരിപ്പുണ്ടാവനം ഇപ്പോളും ..എന്തോ , എനിക്ക് മഴക്കാലം എന്നും കുളിര്‍മയുടെ അനുഭവം ആയിരുന്നു ..പുതിയ കുട ,പുതിയ ബാഗ് , പുത്തന് മനം വിട്ടു മാറാത്ത പാഠ പുസ്ടകങ്ങള് , ..എന്തോരു ഉഷാരായിരുന്നു ജൂണ് മാസം സ്കൂള് തുടങ്ങുമ്പോ പഠിക്കാന് ..അതൊക്കെ ആദ്യത്തെ ചൂട് മാത്രം ..ജൂലൈ ആകുമ്പോ അതെല്ലാം കഴിയും എങ്ങിലും ജൂണ് ..അതൂരു ഗൃഹാതുരത്വം അനുഭവിക്കുന്ന മാസം തന്നെ..
പിന്നെ പ്രണയം ..അതൊക്കെ അക്കാലത്തു അന്യമായിരുന്നു ..എന്തോ ..സൌഹൃദങ്ങള് ആയിരുന്നു എന്റെ ആത്മാവ് ..പ്രണയത്തേക്കാള് ഉപരിയായി തകര്ക്കാനാവാത്ത കെട്ടുരപ്പുമായി ആ കാലഖട്ടങ്ങളില് ഞാന് പങ്കുവെച്ച എന്റെ സൗഹൃദം ..എന്റെ കൂട്ടുകാര് .. എന്റെ മഴക്കാലം എന്നും അവരോടൊപ്പം ആയിരുന്നു ...തെമ്മാടി കൂട്ടം ..പിന്നെ എന്നെ ഞാന് ആക്കിയ കലാലയ ദിനങ്ങള് .....പുരുഷന്മാരുടെ എക്കാലത്തേയും കേരളത്തിലെ ശക്തിയായിരുന്ന കലാലയം ..എസ് ബി ....5.വര്ഷങ്ങള് ....
എങ്കിലും , ആ മഴക്കാലവും ,ഓണവും ,വിഷുവും ,പൂരങ്ങളും എല്ലാം അതിന്റെ യാഥാര്ത്യ ബോധത്തോടെ അല്ലെങ്ങിലും ഓരു പരിധിവരെ യാഥാര്ത്ഥ്യത്തോട് താതാത്മ്യം പ്രപിക്കതക്ക വിധത്തില് ഞാനും ആസ്വധിക്കാറുണ്ട് .. ജനുവരി മാസങ്ങളിലെ നനുത്ത പ്രഭാതങ്ങളില് ജാലകപ്പടിയിലൂടെ ആവി പറക്കുന്ന ചായയുമായി ആ വിക്ടോരിയന് മാതൃകയിലുള്ള എന്റെ വീടിന്റെ പുറത്തേക്കു ഇമ വെട്ടാതെ നോക്കി നില്ക്കുമ്പോള് , കര്ക്കിടകത്തില് തിമിര്ത്തു പെയ്യുന്ന മഴക്കാലത്ത് പുസ്തകതിലേക്ക് നോക്കാതെ മഴയുടെ സൌന്ദര്യം ആസ്വദിക്കുന്ന ആ പഴയാ ഞാന് തന്നെ ആയിത്തീരുന്നു , അതെ വികാരം , ഇങ്ങനെ എത്രനാള് ??? ആവോ ........
Thursday, 28 May 2009
പറയാതെ വയ്യ !
സഭയോട് പറയാന്‍ കടപ്പെട്ടിരിക്കുന്നത് !!!
സാഹചര്യം ... അഭയ കേസ് കുറ്റവാളികളെ സംരക്ഷിക്കാന്‍ സഭ കാലങ്ങളായി നടത്തുന്ന നാടകം ഒന്നു അവസാനിപ്പിക്കണം എന്നോരു അപേക്ഷ ഉണ്ട് ."പരിശുദ്ധ കത്തോലിക്കസഭക്കുണ്ടായ ഈ മൂല്യച്യുതി " ക്രിസ്തീയ മൂല്യങ്ങളില്‍ ജീവിക്കാന്‍ പഠിപ്പിച്ച സഭക്കിപ്പോള്‍ എന്താ ഇങ്ങനെ ഒക്കേ? .. പാപികളെ സ്നേഹിക്കണം പാപങ്ങള്‍ ആര് ചെയ്താലും മാപ്പുകൊടുക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു ; സഭക്ക് കുറ്റം സമ്മതിച്ചു ഒരുപക്ഷെ അവര്‍ക്ക് മാപ്പു കൊടുക്കാം എന്നാല്‍ എന്തുകൊണ്ട് തെറ്റ് സമ്മതിക്കാന്‍ ഇത്ര വിമ്മിഷ്ട്ടം ?
സഭയെ മറന്നു മനുഷ്യനായി ചിന്തിച്ചു കൂടെ ? . .തെറ്റ് കുറ്റങ്ങള്‍ ആര് ചെയ്താലും അത് ചെയ്തു എന്ന് സമ്മതിക്കാന്‍ നിങ്ങളില്‍ പലരും വിസംമാതിക്കുന്നതെന്തു കൊണ്ടാ?.. സമുദായത്തെ രക്ഷിക്കാന്‍ പലതും കണ്ടില്ല എന്ന് നടിക്കണോ ? യേശു അതാണോ പറഞ്ഞിരിക്കുന്നത് ? പിന്നെ പൌരോഹിത്യത്തെ അപമാനിക്കാനല്ല ഞാന്‍ ഇവിടെ ശ്രമിക്കുന്നത് ,അതിന്റെ നഷ്ട്ടമയികൊണ്ടിരിക്കുന്ന മഹാത്മ്യം ഉയര്തുവാനയിട്ടന് . അങ്ങനെ തോന്നിയാല്‍ നിര്‍ഭാഗ്യകരം എന്നെ പറയാന്‍ ഉള്ളു .. ക്നാനായ സമുധയത്തിന്റെ കൂറ് എത്രത്തോളം സഭയോട് ഉള്ളത് വളരെ സ്പഷ്ട്ടമായി ഒരു വിദേശ മലയാളിക്ക് ആരെക്കാളും മനസിലാകും എന്നതില്‍ തര്‍ക്കമില്ല. ഒരു മരത്തിലെ ശാഖകള്‍ ആണ് നമള്‍ എല്ലാം എണ്ണ വര്‍ഗബോധമില്ലാത്ത ഒരു കൂട്ടം കത്തോലിക്കരെ അവരില്‍ മാത്രേ കാണുവാന്‍ എനിക്ക് സാധിച്ചിട്ടുള്ളൂ . ഇത്രയും വികലമായ ചിന്താരീതികളും മനംമടുപ്പിക്കുന്ന അക്രൈസ്ടവ ജീവിത രീതി സ്വീകരിച്ചിട്ടുള്ള ഒരു കൂട്ടം സഭ വിശ്വാസികളെ കൂടെ കൊണ്ടുനടക്കുന്നതില്‍ വലിയ മെച്ചമൊന്നും മാത്രുസഭക്കില്ല മറിച്ച് പേര് ദോഷം മാത്രേ ഉള്ളു എന്ന് മനസിലാക്കാന്‍ ആര്‍ക്കാ കഴിയാത്തത് ?..അതിന് ഇങ്ങനെ ഒരു കേസ് വേണമെന്നു തന്നെ ഇല്ല..സഭയില്‍ അതിന്റെ നായകന്മാര്‍ക്ക് പറ്റിയിട്ടുള്ള തെറ്റുകുറ്റങ്ങള്‍ തിരുത്തി വിശ്വാസികളെ നേര്‍വഴിക്കു നടത്തുവാന്‍ ഇനി എങ്ങിലും സഭക്ക് സാധിച്ചാല്‍ !!!.

.സഭക്കെതിരെ പറയുന്നവന്‍ സഭ നിഷേധി എന്ന് വരെ ചിലര്‍ പറഞ്ഞിരിക്കുന്നത് കണ്ടു !! അത് സഭയെ രക്ഷിക്കാന്‍ വേണ്ടി ആണോ നീതി നടപ്പാകണം എന്ന് ആത്മാര്‍ത്ഥത ഉള്ളതോണ്ടാണോ ? എങ്ങനാ ?..എനിക്കൊന്നും മനസിലാവണില്ല !
പിന്നെ ഇതൊരു തര്‍ക്കത്തിന് ഉള്ള വേദി ആയി ആരും കാണരുത് . ഇതൊരു കൊലപതം ആണെന്നും അതിലെ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ആര്‍ക്കാണ് തര്ക്കം ? ആര്‍ക്കാണ് സഭയുടെ വിശ്വാസങ്ങളില്‍ ഇത്ര വിശ്വാസം ? പ്രതികള്‍ ആരാണെന്നു അറിങ്ങിട്ടും ഒരു അക്ഷരം ഉരുവിടാതെ16 വര്‍ഷം സഹിച്ച ജനങ്ങളൂടുള്ള സഹാനുഭൂതിയോ ?.. എല്ലാവരും കുറ്റവാളികള്‍ ആണെന്നോ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അപഹാസ്യങ്ങള്‍ ആണെന്നോ ഒന്നും അല്ല ഇവിടെ പറയുന്നതു . ആരൊക്കെ എന്തൊക്കെ എതിര്‍ത്താലും ഇതു നമ്മുക്ക് ഒരു പിന്തിരിങ്ങു ചിന്തിക്കേണ്ട അവസരം ആണ് . നിങ്ങള്‍ പലര്ക്കും അറിയാം . ജനങ്ങളുടെ നന്മ ആണ് സഭ എന്നും ആഗ്രഹിക്കുന്നത് എങ്കില്‍ മുന്‍കാലങ്ങളിലെ സഭാപ്രവര്തനങ്ങളികെക്ക് നമ്മുക്ക് തിരികെ പോകേണ്ടിയിരിക്കന്നു ..വിശ്വാസികളിലേക്ക് സഭ ഇറങ്ങി ചെല്ലേണ്ടിയിരിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടത് സഭ അതിന്റെ പരിശുധിയൂടുകൂടെ പ്രവര്‍ത്തിക്കുക എന്നതാണ് . കാലാകാലങ്ങളില്‍ വരുന്ന സഭനെത്രുതത്തിനു തോന്നുന്ന ആശയങ്ങളും നിയമങ്ങളും ഇട്ടു മെരുക്കി എടുക്കനുല്ലതല്ല പരിശുദ്ധ കത്തോലിക്കാസഭ . വിശ്വാസികള്‍ അതിനെതിരെ തിരിഞ്ഞ പല പല സംഭവങ്ങള്‍ സഭയുടെ ഈടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . പോപ്പുമാര്‍ തൊട്ടു വൈദികര്‍ വരെ . രാജധികാരവും പണവും ഒരുകാലത്ത് സഭയുടെ മൂല്യങ്ങളെ വേട്ടയാടിയ ദിനങ്ങള്‍ ഉണ്ടായിരുന്നു . ചിലര്‍ അവസാനനിമിഷം വരെ സഭയുടെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കുന്നതും ശ്രദ്ധയില്‍ പെട്ടു." ഒരു വാക്ക് " മനസക്ഷികൊണ്ട് തന്നെ അല്ലെ ഈ സംസാരിക്കുന്നത്" .
ബ്രഹ്മചര്യം വൈദികവൃതിതി ,സന്യാസം ഈ മൂന്ന് മേഗലകളില്‍ ആയിരിക്കുന്നവര്‍ ഒരു കാര്യം മനസിലാകിയാല്‍ നന്ന്,ഒരു സാധാരണ വ്യക്തിക്ക് അപ്രാപ്യമായ മൂന്ന് മേഘലകള്‍ ആണ് ഇതു എന്തുകൊണ്ടെന്നാല്‍ ഒരു പാടു സഹനശക്തിയും ഈ ലോകഭോഗങ്ങളെ വെടിയുന്നവരുമാണ് ഇപ്പറഞ്ഞ മഹത്തായ മൂന്നു മേഘലകളില്‍ വിരാചിക്കുന്നവര്‍...ഇതിന്റെ ഒക്കെ അര്ത്ഥം എന്താണെന്നു ഇക്കാലത്ത് എത്ര പേര്‍ക്ക് മനസിലാകും . സഹനം എന്നൊക്കെ പലരും കേട്ടിട്ടുണ്ട് എന്നല്ലാതെ സുഖങ്ങളിലും ആഘോഷങ്ങളിലും നമ്മള്‍ മുങ്ങി കിടക്കുന്ന കാലം .അതിന് ആര് ഇവിടെ എതിര്‍ക്കാന്‍ എന്തൊക്കെ ഊഹാപോഹങ്ങള്‍ നിരത്തിയാലും വിശ്വാസികള്‍ മനസിലാക്കിയിട്ടുണ്ട് പലതും !! കാലം പലതും മാറ്റി മറിച്ചു..ദേവാലയം ..പുരോഹിതന്‍ ഇതിനൂടൊക്കെ ഉള്ള തീഷ്ണമായ ഒരു അഭിനിവേശം കാലാകാലങ്ങളില്‍ വിശ്വാസികളില്‍ കുറഞ്ഞു കുറഞ്ഞു വരുന്നു ..എന്താ സഭ ഒന്നും അറിഞ്ഞില്ല എന്ന് നടിക്കുവാണോ ?..വിമോച്ചനപ്രസ്ടനതിനു ജനലക്ഷങ്ങള്‍ സഭയുടെ കൂടെ നിന്ന ഒരു കാലം ഉണ്ടായിരുന്നു !!
"ഞങ്ങള്‍ക്കുവേണ്ടി ""ഞങ്ങളുടെ " എന്നൊക്കെ ഒരു വികാരം വിശ്വാസികള്‍ക്ക് ഉണ്ടായിരുന്നു....ഇപ്പോള്‍ ??? .ഇതെല്ലം പൂര്‍വികരില്‍ നിന്നു കേട്ടറിഞ്ഞ അറിവുകള്‍ മാത്രം ആണെങ്ങിലും ഒരു കാര്യം തീര്‍ച്ച "!! അന്ന് വിശ്വാസത്തിന് കുറച്ചുകൂടെ കാതല്‍ ഉണ്ടായിരുന്നു . ഒത്തിരി വിഷമോം ഉണ്ട് >> എന്ത് ചെയ്യാം ..ശിമയൂനെ നിന്നില്‍ ഞാന്‍ എന്റെ സഭ വളര്‍ത്തും ..പാറ പോലെ അതിനെ ഞാന്‍ ഊട്ടി ഉറപ്പിക്കും എന്ന യേശുവിന്റെ വാക്കുകളില്‍ ഉള്ള പ്രതീക്ഷ ഉള്ളതുകൊണ്ട് ആ ശിമയോനാല്‍ അടിത്തറയിട്ട (പോപ്പ് പത്രോസ് ) പരിശുദ്ധ കത്തോലിക്കാസഭ കോട്ടം തട്ടാതെ നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....
ലേഖകന്‍ ...ഒരു സഭാവിശ്വാസി എന്നതിലുപരി ഒരു ക്രിസ്ത്യാനി ....
Thursday, 19 March 2009
പ്രണയം
ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന
അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു
പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.
വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു
പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ
സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ഞാന്‍ കേട്ടു.
ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍
അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന്
എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന്
കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു
സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു
ഞാനങ്ങു വിശ്വസിച്ചു.
അവിടെയായിരിക്കണം തുടക്കം.
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി
വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും
മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍
ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും
അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക്
എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക്
എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും
കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ
മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍
വീഴ്ത്തി.
ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന
ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ
വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന
ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും
പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക്
പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ
വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.
തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന
കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍
പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം
എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത
പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം
തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു
വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍
പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്‍ത്തി??ോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍
കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി
കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു
കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി.
വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട
തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ്
പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ
ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള്
ആത്മാര്‍ഥമായി പ്രണയിച്ചു.
എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു
കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന്
എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍
കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര
നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...
അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍
ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ
അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ
കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി
ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട്
ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം
അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.
എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന
ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ
മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ
കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.
ദൈവത്തിനു നന്ദി!
ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.
അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു
പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു.
സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും
പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.
ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.
അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍
തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.
ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ്
ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ്
തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ
സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍
എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ
വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ്
ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.
നമുക്ക് ആത്മഹത്യ ചെയ്യാം....?!!!
ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക്
മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...
അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!
പിറ്റേന്നു മുതല്‍ എന്ന??ണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ
ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ
എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.
എങ്ങനെ മരിക്കണം???
തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍
മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക്
ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു.
അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!
മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍
തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???
തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍
മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.
പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍
ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും
പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.
ഡും!!
ഞങ്ങളു മരിച്ചു.
പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി
മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും
പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.
ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.
ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍
വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.
ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.
ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും
ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.
ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ
അടിച്ചുപൊളിച്ചോളാനും പറഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.
പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.
രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു
മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം.
സ്വപ്നത്തിലും പ്രണയം.
ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.
പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം
പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള
നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും
പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു
സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.
എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു
കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.
എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍
പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും
പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല.
പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി
പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു
വച്ചാല്‍....
എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു
പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും
വിചാരിക്കില്ലെന്നു മനസ്സിലായത് പിന്?ീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ്
പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി
അടിച്ചുകളഞ്ഞു.
പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!
നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല.
എന്‍റെ പട്ടിപോകും!!!
പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.
എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന
നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.
കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ
ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന
അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു
പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.
വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു
പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ
സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ഞാന്‍ കേട്ടു.
ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു
ചോദിക്കണമെന്നുണ്ടായിരുന്നെങ്കി

Subscribe to:
Posts (Atom)